സി.ഐ.എസ്‌.സി.ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോവിഡ്​ പടരുന്ന സാഹചര്യത്തില്‍ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‌.സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍ ഇന്ത്യന്‍ സ്​കൂള്‍ സര്‍ട്ടിഫിക്കറ്റ്​ എക്​സാമിനേഷന്‍സ്​ (സി.ഐ.എസ്‌.സി.ഇ) അറിയിച്ചതാണ്​ ഇത്​. പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‌.സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റി​െവച്ചു എന്നാണ്​ അറിയിപ്പ്​. മേയ് നാല്​ മുതല്‍ ജൂണ്‍ ഏഴ്​ വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ എട്ട്​ മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐ.എസ്‌.സി പരീക്ഷകള്‍.

Leave a Reply

Your email address will not be published. Required fields are marked *