എ.എന്‍. ഷംസീറിന് ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

കോഴിക്കോട്:  താന്‍പ്രമാണിത്തവും ധിക്കാരവും നേതാക്കള്‍ക്കു നല്ലതല്ലെന്ന് ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീറിന് വിമര്‍ശനമുയര്‍ന്നു. സംഘടനാ നേതാക്കള്‍ക്ക് വിനയവും സൗമ്യതയുമാണു വേണ്ടതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണ്. ഈ രീതി മാറിയേ തീരൂ. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണു ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി കേരളത്തിലെ ഡിവൈഎഫ്‌ഐ മാറിയെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *