തന്ത്രിക്കും ശ്രീധരന്‍പിള്ളയ്ക്കും എതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു

ന്യൂഡല്‍ഹി : ശബരിമല വിധി സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്കെതിരായാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി വേണമെന്നാണു ചട്ടം. ശബരിമലയില്‍ യുവതീപ്രവേശ വിധി നടപ്പാക്കുന്നതു തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു ഹര്‍ജി നല്‍കാന്‍ ഡോ.ടി.ഗീനാ കുമാരി, എ.വി.വര്‍ഷ എന്നിവരാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അനുമതി തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *