ട്വന്റി20 ഒരു വെല്ലുവിളിയേയല്ലെന്ന് സി.എന്‍.മോഹനന്‍

കോലഞ്ചേരി: ട്വന്റി20 ഒരു വെല്ലുവിളിയുമല്ലെന്നും കഴിഞ്ഞ 5 കൊല്ലത്തെ വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ എല്‍.ഡി.എഫ് അനുകൂല വിധിയെഴുതുന്നും എല്‍.ഡി.എഫ് എറണാകുളം ജില്ലാ സെക്രട്ടി സി.എന്‍. മോഹനന്‍.

ജില്ലയില്‍ ഇടതുപക്ഷ അനുകൂല തരംഗമാണുള്ളത്. നിലവിലെ സിറ്റിംഗ് സീറ്റുകള്‍ അടക്കമുള്ള മണ്ഡലങ്ങള്‍ ഇടതുമുന്നണി തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ഒരു വെല്ലുവിളിയുമല്ലെന്നും യു.ഡി.എഫ് ആണ് മുഖ്യ എതിരാളിയെന്നും വിജയം സുനിശ്ചിതം എന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍കുരിശ് 154 നമ്പര്‍ പോളിങ് ബൂത്തില്‍ കുടുംബസമേതം എത്തിയാണ് മോഹനന്‍ വോട്ട് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed