ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമെന്ന്  പി വി ശ്രീനിജിൻ

കോലഞ്ചേരി: പിണറായി വിജയൻ സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ കുന്നത്തുനാട്ടിലും പ്രതിഫലിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി ശ്രീനിജിൻ. ബൂത്ത് സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീനിജിൻ.

കുന്നത്തുനാട്ടിലെ കനത്ത പോളിംഗ് ഇടതു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തനിയ്ക്ക് ബൂത്തുകളിൽ ലഭിക്കുന്ന സ്വീകാര്യത ഇത് വ്യക്തമാക്കുന്നതായിഅദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *