ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 70 ശതമാനം പോളിങ്

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 70 ശതമാനം പോളിങ്. എന്നാല്‍ ഇതില്‍ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥനായ ഉമേഷ് സിന്‍ഹ പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ ഒരു ശതമാനം മാത്രം വോട്ടിങ് യന്ത്രങ്ങളും 1.9 ശതമാനം വിവിപാറ്റ് യന്ത്രങ്ങളുമാണു മാറ്റേണ്ടിവന്നതെന്നും കമ്മിഷന്‍ അറിയിച്ചു.


2013ല്‍ 18 മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആകെ വോട്ടിങ് ശതമാനം 67 ആയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ രാജ്‌നന്ദന്‍ഗാവില്‍ 79% ആയിരുന്നു 2013ലെ പോളിങ്. പ്രശ്‌നബാധിതമായ ബിജാപുര്‍ ജില്ലയില്‍ ഏറ്റവും കുറവ് പോളിങ്ങും അന്നു രേഖപ്പെടുത്തി.
മാവോയിസ്റ്റുകളുടെ ശക്തമായ ഭീഷണിക്കും ആക്രമണങ്ങള്‍ക്കുമിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ബന്ധയിലെ കോണ്ഡയില്‍ പോളിങ് സ്റ്റേഷനില്‍നിന്ന് ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) കണ്ടെത്തി. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പ് പുറത്ത് ഒരു മരച്ചുവട്ടിലേക്കു മാറ്റി. കോണ്ഡയില്‍നിന്ന് മൂന്ന് ഐഇടികളാണ് സിആര്‍പിഎഫിന്റെ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയത്. നവംബര്‍ 20നാണ് ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *