കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി

ബിലാസ്പുര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഛത്തീസ്ഗഡില്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തെവച്ചാണെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മാതാവും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധിയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

നവംബര്‍ 20ന് രണ്ടാം ഘട്ട പോളിങ് നടക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘അമ്മയും മകനും’ ജാമ്യത്തിലിറങ്ങി നടക്കുകയാണ്. ജാമ്യത്തിലിറങ്ങേണ്ടി വന്നതിനാലാണ് സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കത്തെ അവര്‍ എതിര്‍ത്തത്. അവര്‍ക്ക് ജാമ്യം തേടേണ്ടി വന്നത് നോട്ടുനിരോധനം മൂലമാണ്. ജാമ്യം നേടിയവരാണ് മോദിക്ക് സര്‍ട്ടിഫിക്കറ്റുമായി വരുന്നത്. നിരവധി കടലാസു കമ്പനികളാണ് നോട്ട് നിരോധനം മൂലം അടച്ചുപൂട്ടിയതെന്നും മോദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *