ട്വന്‍റി20 പിണറായിയുടെ ബി ടീം : പി.ടി. തോമസ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െന്‍റ ബി ​ടീ​മാ​ണ് കി​ഴ​ക്ക​മ്ബ​ലം ക​മ്ബ​നി സ്ഥാ​നാ​ര്‍​ഥി​ക​ളെ​ന്ന് പി.​ടി. തോ​മ​സ്. ന്യൂ​യോ​ര്‍​ക്കി​ല്‍ ക​മ്ബ​നി ഉ​ട​മ​യും പി​ണ​റാ​യി​യും 2019 സെ​പ്​​റ്റം​ബ​റി​ല്‍ ക​ണ്ടി​രു​ന്നു. ന്യൂ​യോ​ര്‍​ക്കി​ല്‍ പി​ണ​റാ​യി ചി​കി​ത്സ​ക്ക്​ പോ​യ​പ്പോ​ള്‍ ഫ​ണ്ട് സ്വ​രൂ​പ​ണ​യോ​ഗം വി​ളി​ച്ച​ത് ഈ ​ക​മ്ബ​നി മു​ത​ലാ​ളി​യാ​ണ്.

കി​ഴ​ക്ക​മ്ബ​ല​ത്തെ മു​ത​ലാ​ളി​യെ പ​ണം​പി​രി​ക്കാ​ന്‍ ഗ​വ​ണ്‍​മെന്‍റ്​ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും എ​ത്ര പ​ണം സ്വ​രൂ​പി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പി.​ടി. തോ​മ​സ് വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​നും ക​മ്ബ​നി ഉ​ട​മ​യും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​െന്‍റ ഫോ​ട്ടോ​യും അ​ദ്ദേ​ഹം ഹാ​ജ​രാ​ക്കി.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മാ​തൃ​ക​യി​ല്‍ ക​ട​മ്ബ്ര​യാ​ര്‍ മ​ലി​ന​മാ​ക്കു​ന്ന ക​മ്ബ​നി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം. കു​ടി​വെ​ള്ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ് ക​ട​മ്ബ്ര​യാ​ര്‍ മ​ലി​നീ​ക​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ​ത്തെ​തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ ക​മ്ബ​നി​യാ​ണി​ത്.

പ​ണാ​ധി​പ​ത്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രെ വി​ല​ക്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന് ജി​ല്ല​യി​ല്‍ 14 സീ​റ്റി​ലും വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നും പി.​ടി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *