പടപ്പക്കര പ്രസാദ് കൊലക്കേസ്​: പ്രതികള്‍ക്ക്​ ജീവപര്യന്തം കഠിനതടവും പിഴയും

കൊ​ല്ലം: കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ലെ പ്ര​സാ​ദി​നെ (29) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​വും.

പ​ട​പ്പ​ക്ക​ര വ​ലി​യ​പ​ള്ളി​ക്കു​മു​ന്നി​ല്‍ ഉ​ണ്ണി​യേ​ശു​വി​െന്‍റ കു​രി​ശ്ശ​ടി​യി​ല്‍ ചേ​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​യാ​യ പ്ര​സാ​ദി​നെ പ്ര​തി​ക​ളാ​യ ജോ​ണ്‍​സ​ണും ടൈ​റ്റ​സും​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ജി​ല്ല കോ​ട​തി-​നാ​ല്​ ജ​ഡ്ജി അ​ജി​കു​മാ​റാ​ണ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും യ​ഥാ​ക്ര​മം 25,000 രൂ​പ​യും 15,000 രൂ​പ​യും പി​ഴ ശി​ക്ഷ​യും വി​ധി​ച്ച​ത്. 2010 സെ​പ്​​റ്റം​ബ​ര്‍ ആ​റി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​റ​ച്ചി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ജോ​ണ്‍​സ​ണും ടൈ​റ്റ​സും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. രാ​ത്രി 11.45 ഒാ​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ്​ ക​ഴി​ഞ്ഞി​റ​ങ്ങി​യ പ്ര​സാ​ദ് സ​ഹോ​ദ​ര​ന്‍ സ​ജി​യോ​ടും ബ​ന്ധു​വാ​യ അ​നി​മോ​നോ​ടു​മൊ​പ്പം പ​ട​പ്പ​ക​ര കു​രി​ശ്ശ​ടി​യി​ല്‍ ക​യ​റി വ​ഞ്ചി​യി​ല്‍ നേ​ര്‍​ച്ച​യി​ട്ട് പ്രാ​ര്‍​ഥി​ച്ചു​നി​ല്‍​ക്ക​വെ ജോ​ണ്‍​സ​ന്‍ കു​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *