വീട്ടമ്മ അയല്‍വാസിയായി യുവതിയെ വീടുകയറി വെട്ടി

മൂ​വാ​റ്റു​പു​ഴ: വീട്ടമ്മ അയല്‍വാസിയായി യുവതിയെ വീടുകയറി വെട്ടി.
വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ വാ​ഴ​യും ചെ​ടി​ക​ളും വെ​ട്ടി​ന​ശി​പ്പി​ച്ച​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ചപ്പോഴാണ് വെട്ടേറ്റത്‌. അ​രി​വാ​ള്‍​കൊ​ണ്ടു​ള്ള വെ​ട്ടി​ല്‍ കൈ​വി​ര​ല്‍ അ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​റാ​ടി പാ​റ​ത്ത​ട്ടാ​ലി​ലാ​ണ് സം​ഭ​വം.

കൊ​ച്ചു​കു​ടി സി​ജു​വി​െന്‍റ (30)കൈ​വി​ര​ലാ​ണ് അ​റ്റു​പോ​യ​ത്. ഇ​വ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​െ​ത്ത​ ചെ​ടി​ക​ളും വാ​ഴ​യും മ​റ്റും വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സി​ജു​വി​നു​നേ​രെ​യും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​നു നേ​രെ​യു​ള്ള വെ​ട്ട്​ ത​ട​ഞ്ഞ​താ​ണ്​ കൈ​വി​ര​ല്‍ അ​റ്റു​പോ​കാ​ന്‍ കാ​ര​ണം. വീ​ട്ട​മ്മ​ക്കെ​തി​രെ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *