വയല്‍ നികത്തല്‍ സാധൂകരിക്കാന്‍ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ തള്ളി

കൊച്ചി: വയല്‍ നികത്തല്‍ സാധൂകരിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ തള്ളി. കൃഷി വകുപ്പാണ് അപ്പീല്‍ തള്ളിയത്. റിസോര്‍ട്ടിനു വേണ്ടി നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു മുന്‍ ആലപ്പുഴ കലക്ടര്‍ ടി..വി. അനുപമയുടെ ഉത്തരവ്. ഇതിനെതിരെയാണ് തോമസ് ചാണ്ടി അപ്പീല്‍ സമര്‍പ്പിച്ചത്. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമപ്രകാരം പൂര്‍വസ്ഥിതിയിലാക്കാനാണു കലക്ടര്‍ ആവശ്യപ്പെട്ടത്.


ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഭൂമി കയ്യേറി നിര്‍മിച്ച പാര്‍ക്കിങ് ഗ്രൗണ്ടിലെ മണ്ണു നീക്കം ചെയ്യണമെന്നു കാര്‍ഷികോത്പാദന കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നും കമ്മിഷണര്‍ ഉത്തരവില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *