കൊണ കൊണാന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മന്ത്രി എം.എം മണി

ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതികരണം എടുക്കാന്‍ ചെന്ന മാദ്ധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വൈദ്യുതി മന്ത്രി എം.എം മണി.

നിങ്ങള്‍ കൊണ കൊണാന്ന് എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ മന്ത്രി താന്‍ പറയുന്നത് കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ പോയിക്കൊള്ളാമെന്നും നിര്‍ദ്ദേശിച്ചു. അതും ഇതുമൊക്കെ പറഞ്ഞാന്‍ ഞാന്‍ വല്ലതും വിളിച്ച്‌ പറയും. വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാദ്ധ്യമങ്ങള്‍ സ്വയം അന്വേഷിക്കണം. കെഎസ്‌ഇബി വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ഉണ്ട്. അദാനിയുമായി കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കരാര്‍ വച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പാരമ്ബര്യേതര ഊര്‍ജ വകുപ്പുമായി മാത്രമേ കരാര്‍ ഉള്ളൂ. ചെന്നിത്തല പറയുന്നത് ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനുണ്ടെന്ന്. ആ പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെയൊന്നും കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *