കണ്ണൂരില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ കണ്ണൂര്‍ നഗരത്തിനടുത്തെ താഴെചൊവ്വയില്‍ ഉഗ്രസ്‌ഫോടക ശക്തിയുള്ള ഗുണ്ടുകള്‍ പിടികൂടി. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് റെയ്ഡ് നടത്തിയത്. താഴെചൊവ്വ സ്വദേശി സാന്ത്വനംവീട്ടില്‍ ബിജു (45) വിന്റെ വീടിനു സമീപത്തുനിന്നാണ് ഉല്‍സവങ്ങള്‍ക്കും മറ്റും വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങളാണ് പിടികൂടിയത്.

റെയിഡിനെത്തിയ പൊലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ അനധികൃത വില്‍പ്പനക്കായി കൊണ്ടു വച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed