ജനാര്‍ദ്ദനന്‍ റെഡ്ഡി അറസ്റ്റില്‍

ബംഗളൂരു : സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും വ്യവസായിയുമായ ജനാര്‍ദ്ദനന്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റുചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് റെഡ്ഡിക്കെതിരെ ചുമത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കഴിഞ്ഞദിവസം ബംഗളൂരുവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജനാര്‍ദ്ദനന്‍ റെഡ്ഡി ഹാജരായിരുന്നു. പത്തുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈക്കൂലി കേസില്‍ ഇടനിലക്കാരനായ റെഡ്ഡിയുടെ അനുയായി അലിഖാനെയും പൊലീസ് അറസ്റ്റുചെയ്തു. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെ എംബിഡന്റ് ചെയിന്‍ മാര്‍ക്കറ്റിങ് കമ്പനി നിക്ഷേപകരെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് റെഡ്ഡിയെ അറസ്റ്റുചെയ്തത്.

അഞ്ഞൂറിലധികം പേരില്‍ നിന്നായി ഇരുന്നൂറ് കോടി രൂപയാണ് എംബിഡന്റ് കമ്പനി തട്ടിയെടുത്തത്. പണം പിടിച്ചെടുത്ത് ഉടന്‍ തന്നെ നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് എ.സി.പി അലോക് കുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *