ക്യാപ്റ്റന്‍ എന്ന വിശേഷണം പിണറായി വിജയന് പാര്‍ട്ടി നല്‍കിയിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നു കോടിയേരി ബാലകൃഷ്‌ണന്‍. ജനങ്ങളാണ് അത്തരം വിശേഷണങ്ങള്‍ നല്‍കുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി അതിനെയെല്ലാം കണ്ടാല്‍ മതിയെന്നും കോടിയേരി. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വിനോദിനിയുടെ ഐ ഫോണ്‍ പൈസ കൊടുത്തു വാങ്ങിയതാണെന്നും കോടിയേരിപറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോപണങ്ങള്‍ വന്നാല്‍ പകച്ച്‌ വീട്ടില്‍ പനി പിടിച്ചു കിടക്കാന്‍ തങ്ങളെ കിട്ടില്ല. ഇനിയും ആരോപണങ്ങള്‍ വന്നേക്കാം. വന്നാല്‍ അതും നേരിടുമെന്നും കോടിയേരി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed