ലോകം തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം: പ്രധാനമന്ത്രി

പത്തനംതിട്ട : കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഇടത് വലത് മുന്നണികള്‍ക്കെതിരെ രുക്ഷ വിമര്‍ശനം ഉന്നയിച്ചു. കമ്മ്യൂണിസം കാട്ടുതീ പോലെയാണന്നും , ലോകം തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രമാണതെന്നും മോദി പറഞ്ഞു.

അഴിമതി ചെയ്യുന്നതില്‍ തങ്ങളില്‍ ആരാണ് കേമന്‍മാര്‍ എന്ന മത്സരത്തിലാണ് ഇടത് വലത് നേതാക്കള്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു. ദുര്‍ഭരണത്തിനും, അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ജനങ്ങള്‍ പ്രതികരിച്ച ചരിത്രം ഉണ്ടായിട്ടുണ്ടന്നും, ഇവിടെയും രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൈകള്‍ മുകളിലേകേകുയര്‍ത്ത് സ്വാമിയേ ശരണമയ്യപ്പ് എന്ന് വിളിച്ചായിരുന്നു മോദിയുടെ പ്രസംഗം തുടങ്ങിയത്. സാഹോദര്യത്തിന്റെയും, ആത്മീയതയുടെയും നാട്ടിലെത്തിയതില്‍ സന്തോഷം. ദു:ഖ വെള്ളിയാഴ്ച യേശുവിന്റെ പീഢാനുഭങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മെട്രോമാന്‍ ഇ ശ്രീധരന്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റുമെന്നും മോദി പറഞ്ഞു. കേരളം ഏറെ മാറിക്കഴിഞ്ഞു, അതിനു തെളിവാണ് ഈ ജനക്കൂട്ടം. ഡല്‍ഹിയിലിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഇവിടുത്തെ ജനക്കൂട്ടം മനസിലാകണമെന്നില്ല. ഇവിടുത്തെ ജനങ്ങള്‍ ഇടത് വലത് മുന്നണികളോട് നിങ്ങളുടെ സേവനം ഞങ്ങള്‍ക്ക് ഇനി വേണ്ട എന്ന് പറയുകയാണ്. ബിജെപിയെ അധികാരത്തിലേറ്റാന്‍ ഇവിടുത്തെ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ശ്രീധരനപ്പോലെ പ്രൊഫഷണലായിട്ടുള്ളവരും , വിദ്യാസമ്ബന്നരും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിഷ്‌ക്കളങ്കരായ ഭക്തര്‍ ക്രിമിനലുകളല്ല. ഭാരതീയ സംസ്‌കാരത്തെ തെറ്റായി ചിത്രീകരിച്ചു. നാടിന്റെ സംസ്‌കാരത്തെ ചവിട്ടി മെതിക്കാന്‍ അനുവദിക്കില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. സോളാര്‍, സ്വര്‍ണ്ണക്കടത്ത്, ബാര്‍ക്കോഴ എന്നിവയിലൂടെ ഇരു മുന്നണികളും എല്ലാ മേഖലയും കൊള്ളയട്ിക്കുകയാണന്നും മോദി ആരേപിച്ചു. പ്രസംഗത്തിലുടനീളം എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു മോദി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *