പ്രിയങ്ക ഗാന്ധി കോവിഡ്‌ നിരീക്ഷണത്തില്‍; നേമത്തയും കഴക്കൂട്ടത്തെയും റോഡ് ഷോ റദ്ദാക്കി

ന്യൂഡല്‍ഹി: ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നേമത്തെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ റോഡ് ഷോകളാണ് പ്രിയങ്ക റദ്ദാക്കിയത്.

കോവിഡ്‌ പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.- പ്രിയങ്ക ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

ഇത് അനുസരിച്ച്‌ പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്ന് അസൗകര്യത്തില്‍ ഖേദിക്കുന്നെന്നും പ്രിയങ്ക അറിയിച്ചു. പ്രചാരണത്തിനായി ഇന്ന് അസാമിലേക്ക് പോകാനിരിക്കുകയായിരുന്നു പ്രിയങ്ക. നാളെ തമിഴ്‌നാട്ടിലും വൈകുന്നേരം തിരുവനന്തപുരത്ത് എത്താനുമായിരുന്നു പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *