രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം : സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

പടിഞ്ഞാറത്തറ: രാഹുല്‍ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇത് കേരളത്തിലെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ്. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച്‌ സംസാരിക്കുന്നവരുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള അധിഷേപമുണ്ടായതെന്ന് ഓര്‍ക്കണം.

നിയമനടപടി സ്വീകരിക്കേണ്ട വിധത്തില്‍ അതീവ ഗുരുതരമായ വിഷമാണിത്. ഇത്തരം നടപടികള്‍ ഒരിക്കലും മാന്യമായ രാഷ്ട്രീയമല്ല, പ്രതിഷേധത്തെ കുറിച്ച്‌ ചിന്തിക്കുന്നതിനേക്കാള്‍ നമ്മുടെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന വിഷമമാണുണ്ടായത്. നമ്മുടെ സേവനതാല്‍പര്യവും, ആത്മാര്‍ത്ഥതയും, സമീപനവുമെല്ലാം എല്ലാവരും വാനോളം പുകഴ്ത്തുന്നതാണ്. അതിനിടയിലാണ് ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നും, പ്രത്യേകിച്ചും സിപിഎം വളര്‍ത്തിയെടുത്ത ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള സമീപമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *