തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോളിങ് നടപടികള്‍ തുടങ്ങിയ ശേഷമുളള തിരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സര്‍വേകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് കത്ത് നല്‍കി.

സര്‍വേകള്‍ യുഡിഎഫിനെ തകര്‍ക്കാനുള്ള നീക്കമെന്ന് ആരോപിച്ച ചെന്നിത്തല തരംഗം എവിടെയാണെന്ന് മെയ് 2 ന് അറിയാമെന്നും പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവികാരം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അഭിപ്രായ സര്‍വേകളെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഒരു സര്‍വേയ്ക്കും യുഡിഎഫിന്റെ ആത്മവിശ്വാസം കെടുത്താനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നടത്തിയ സര്‍വേകളിലെല്ലാം തുടര്‍ഭരണം ഉണ്ടാകുമെന്ന് കണ്ടതോടെയാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *