ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ഇപ്പോള്‍ മാത്രമല്ല ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി.ജയരാജന്‍.

തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *