കൊറോണ വൈറസ് : വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് സാധ്യതയെന്നും പഠനം പറയുന്നു.

ലാബിലെ ചോര്‍ച്ചയൊഴികെ സംശയമുള്ള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. എന്നാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് പഠനത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *