വികസനം കാണാതെ സര്‍ക്കാറിനെതിരെ അസത്യപ്രചാരണം:വൃന്ദ കാരാട്ട്

പാ​റ​ശ്ശാ​ല: ഇ​ട​തു​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​നം കാ​ണാ​തെ അ​സ​ത്യ​പ്ര​ചാ​ര​ണ​വു​മാ​യി ഓ​ടി​ന​ട​ക്കു​ക​യാ​ണ് എ​ന്‍.​ഡി.​എ​യും യു.​ഡി.​എ​ഫു​മെ​ന്ന്​ സി.​പി.​എം പോളിറ്റ്‌ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്.

കേ​ര​ള​ത്തി​ലെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച​റി​യാ​തെ എ.​കെ. ആ​ന്‍​റ​ണി​യെ​പ്പോ​ലു​ള്ള​വ​രും ബി.​ജെ.​പി നേ​താ​ക്ക​ളും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​ക​ളി​ല്‍ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റോ​ഡു​ക​ള്‍ തു​ട​ങ്ങി സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലും കേ​ര​ളം ഉ​ന്ന​തി​യി​ലെ​ത്തി. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ നാ​ളു​ക​ളി​ല്‍ ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ ഡ​ല്‍ഹി​യി​ല​ട​ക്കം ആ​ഹാ​ര​വും വ​സ്ത്ര​വു​മി​ല്ലാ​തെ ജ​നം ദു​രി​ത​ത്തി​ലാ​യ​പ്പോ​ള്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ള്‍പ്പെ​ടെ ന​ല്‍കി ക​രു​ത​ലൊ​രു​ക്കി​യ​ത്​ നാം ​മ​റ​ക്ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്തോ​റും ചെ​ന്നി​ത്ത​ല​ക്ക് വ​ലി​യ അ​ങ്ക​ലാ​പ്പാ​ണ്. അ​നാ​വ​ശ്യ ആ​രോ​പ​ണ​വു​മാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ അ​ടി​ക്ക​ടി സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ണ്‍ഗ്ര​സു​കാ​രെ വി​ല​ക്കെ​ടു​ക്കു​വാ​നു​ള്ള ച​ന്ത​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി. കേ​ര​ള​ത്തി​ല്‍ 35 സീ​റ്റ് കി​ട്ടി​യാ​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നു​ള്ള കെ. ​സു​രേ​ന്ദ്ര​ന്റെ പ്ര​സ്താ​വ​ന​യും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം.

പാ​റ​ശ്ശാ​ല മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​കെ. ഹ​രീ​ന്ദ്രന്റെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​റ​ശ്ശാ​ല​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വൃ​ന്ദ കാ​രാ​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *