അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്ക് ഹൈകോടതി സ്റ്റേ

കൊച്ചി: സ്പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്ക് ഹൈകോടതി സ്റ്റേ. അരി വിതരണം തടഞ്ഞതിനെതിരെ സര്‍കാര്‍ അപീലില്‍ നല്‍കിയിരുന്നു. അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു.

മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരെഞ്ഞെടുപ്പ് കമീഷനെതിരെ സര്‍കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഇത് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍കാര്‍ കോടതിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *