വോട്ടെടുപ്പിന് 4 ദിവസം മുന്‍പ്‌ തിരുവനന്തപുരത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷമുണ്ടാകും: കെ. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി ധാരണയെന്ന് കോണ്‍ഗ്രസ് നേതാവും നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍.

തിരുവനന്തപുരത്തും നേമത്തും ബിജെ.പിയെ സഹായിക്കാന്‍ സി.പി.എം ധാരണയായി. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സി.പി.എം ബി.ജെ.പിയെ തിരിച്ചു സഹായിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.എം-ബിജെ.പി രാത്രികൂട്ടുക്കെട്ട് സജീവമാണ്. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുന്‍പ്‌ തിരുവനന്തപുരത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷമുണ്ടാകും. ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിന് നേടി കൊടുക്കാനും ഭൂരിപക്ഷ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *