വ്യാജവോട്ട്: കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: വ്യാജവോട്ടിനെതിരെ എ.ഐ.സി.സി നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. വ്യാജവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു.

ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുന്നു. ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്. പേരും ഫോട്ടോയും അച്ഛന്റെ പേരും ഒന്ന്. പക്ഷെ പല മണ്ഡലങ്ങളിൽ വോട്ട്. ഒരേ ഫോട്ടോക്ക് പല പേരുകൾ. ജയപരാജയങ്ങൾ ചെറിയ വോട്ടിനായിരിക്കും എന്നതിനാൽ കള്ള വോട്ട് ഗൗരവമുള്ളതാണ്. സുര്‍ജെവാലെ പറഞ്ഞു

വോട്ടർ പട്ടിക ഒരാഴ്ചക്കുള്ളിൽ ശരിയാക്കാണാം. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. തെരെഞ്ഞെടുപ്പ് കമ്മഷൻ ഡൽഹിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഒന്നിൽ കൂടുതൽ പേരുള്ളവർക്കെതിരെ കേസ് എടുക്കണം. ടിക്കാറാം മീണ എല്‍.ഡി.എഫിനായി പ്രവര്‍ത്തിക്കുന്നുവെന്നും രണ്‍ദീപ് സുര്‍ജെവാലെ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *