എറണാകുളത്തും വോട്ടര്‍ പട്ടികയില്‍ ഗുരുതര ക്രമക്കേട് : ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം, തൃക്കാക്കര ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ഹൈബി ഈഡന്‍ എംപി.

എറണാകുളം നിയോജക മണ്ഡലത്തില്‍ ആകെ 1,64,534 വോട്ടുകളാണ് ഉള്ളത്. അതില്‍ 2238 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്.2016ല്‍ എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആകെ എണ്ണം 1,54,092ആയിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ 1975 ഇരട്ടവോട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്.

എറണാകുളം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടി ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും 24-03-2021 ല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *