പി.സി.സോമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി.സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം.81 വയസ്സായിരുന്നു. മലയാളം ദൂരദര്‍ശന്റെ ആദ്യ കാലങ്ങളില്‍ അഭിനയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.

350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ തന്നെ സ്വയംവരം ആയിരുന്നു ആദ്യ സിനിമ. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു പി.സി സോമന്‍.

Leave a Reply

Your email address will not be published. Required fields are marked *