കഴക്കൂട്ടം മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലുള്ള വ്യാപക ക്രമക്കേട് കഴക്കൂട്ടം നിയോജ മണ്ഡലത്തിലും കണ്ടെത്തിയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലും, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ആര്‍. പുരുഷോത്തമന്‍ നായരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഫ്, വോട്ടര്‍ പട്ടിക സമഗ്രമായി വിശകലനം നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. മണ്ഡലത്തില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രെമം ആണ് സി പി എമ്മും, ബി ജെ പിയും നടത്തുന്നത്. സി പി എമ്മിന്റെ വിജയത്തിന്റെ അടിസ്ഥാനം കള്ളവോട്ടുകളാണ്. അതില്‍ ബി ജെ പിയും പാലിക്കുന്ന നിശബ്ദത മനസിലാകുന്നില്ല – ഡോ എസ് എസ് ലാല്‍ പറഞ്ഞു.

രണ്ടു തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ആണ് വോട്ടര്‍ പട്ടികയില്‍ കണ്ടത്തിയിട്ടുള്ളത് .ഒരേ വോട്ടര്‍ ഐഡിയില്‍ ഒന്നില്‍ കൂടുതല്‍ വോട്ട്. ഇങ്ങനെയുള്ള 460 വോട്ടര്‍മാരെ കണ്ടെത്തിയുട്ടുണ്ട് .

വോട്ടര്‍ ഐഡി , പലത് , വോട്ടറുടെ അടിസ്ഥാന വിവരം ഒന്ന് , അതായതു ഒരേ പേരിലും , വിലാസത്തിലും, ഒരേ ഫോട്ടോ , ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡികള്‍ . വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇത് കഴക്കൂട്ടത്തെ വോട്ടര്‍ വിവരങ്ങള്‍ ജില്ലയിലെ മറ്റു 13 നിയമസഭ മണ്ഡലങ്ങളെയും വോട്ടര്‍ പട്ടികയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ കണക്കു ഇപ്പോള്‍ വിശകലനം നടത്തിക്കൊണ്ടിരിക്കുന്നു . പ്രാഥമിക കണക്കുകള്‍ പ്രകാരം, ഇത്ഏകദേശം 12000 15000 വോട്ടുകള്‍ ഇത്തരത്തില്‍ ഉണ്ട് .

സിപിഎം ,ബിജെപി പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഒരു നിലപാട് എടുക്കാത്തത് അവര്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ്‌സം ശയിക്കേണ്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതിയായി നല്‍കും . മാധ്യമങ്ങള്‍ക്കും ഈ കണക്കുകള്‍ ലഭ്യമാക്കും. യുഡിഫ് നിയോജക മണ്ഡലം സമിതി ഈ കണക്കുകള്‍ എല്ലാ ബൂത്ത് അടിസ്ഥാനത്തില്‍ സൂക്ഷമമായി പരിശോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഇരട്ട വോട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുന്ന വോട്ടര്‍മാര്‍ എതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കാന്‍ യുഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ എല്‍ ഡി എഫിന്റെയും, ബി ജെ പിയുടെയും സ്ഥാനാര്‍ഥികള്‍ സ്വന്തം പാര്‍ട്ടിയോടാണ് മത്സരിക്കുന്നത്. നാട് നീളെ നടന്നു മാപ്പ് പറയുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തള്ളി പറഞ്ഞതോടെ കടകംപള്ളി ഇപ്പോള്‍ അവരോടും മാപ്പ് പറയുകയാണ്. ബി ജെ പി സ്ഥാനാര്‍ഥി പാര്‍ട്ടി പ്രസിഡഡിനോടും, കേന്ദ്ര മന്ത്രിയോടുമുള്ള മത്സരം തീര്‍ന്നിട്ടെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങുവെന്നും ഡോ എസ് എസ് ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *