ആഴക്കടല്‍ മത്സ്യബന്ധനം: മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞു: ചെന്നിത്തല

കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്നും ഇടപാടുകളെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറും ഇ.എം.സി.സിയും തമ്മിലെ ധരണാപത്രം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞതായുള്ള വാട്സ്‌ആപ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ആഴക്കല്‍ മത്സ്യ ബന്ധന അഴിമതി എന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്‍െറ വകുപ്പാണ് കാരാറുകളെല്ലാം ഒപ്പിട്ടത്. തീരദേശത്തെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതുപോലെ കള്ളം പറയുന്ന മുഖ്യമന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *