നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാജ വോട്ടെന്ന് പരാതി

തിരുവനന്തപുരം: നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ട് ചേര്‍ത്തതായി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. വി.എസ്. ശിവകുമാര്‍, വീണ എസ്. നായര്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഒരേ ഫോട്ടോ ഉപയോഗിച്ച്‌ ഒരു മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ, മറ്റ് മണ്ഡലങ്ങളിലും വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്ലെന്നും അന്വേഷണം വേണമെന്നും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടു.

വട്ടിയൂര്‍ക്കാവില്‍ 8400ഉം തിരുവനന്തപുരത്ത് 7600ഉം നേമത്ത് 6360ഉം വ്യാജ വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച്‌ മൂന്നു മണ്ഡലങ്ങളില്‍ വോട്ട് ചേര്‍ത്തതായി കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *