ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കുണ്ടറ: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്  ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ .

സര്‍ക്കാര്‍ നന്മകള്‍ ചെയ്തപ്പോള്‍ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം ഈ അവസാനത്തെ ഒരു മാസം കണ്ടുപിടിച്ച കെട്ടുകഥയാണിത്. മാധ്യമങ്ങള്‍ അത് ഊതിപ്പെരുപ്പിച്ച്‌ നടക്കുകയാണ്. അത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്ബനിക്ക് അനുമതിയൊന്നും നല്‍കിയിട്ടില്ല. അനുമതി നല്‍കാന്‍ അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *