പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇടതുസഹയാത്രികരെ നിയോഗിച്ചതില്‍ ആശങ്ക

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കോവിഡ് ബാധിതരും രോഗമുക്തരായവരുമായ ഏകദേശം 2800 ഓളം വരുന്ന പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടതു സഹയാത്രികരാണെന്നും ഇതില്‍ ആശങ്കയുണ്ടെന്നും കുന്നത്തുനാട് എം.എല്‍.എ. വി.പി സജീന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ സി.പി.ജോയി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍പ്പെട്ടവരുടെ പോസ്റ്റല്‍ വോട്ട് കൈകാര്യം ചെയ്യുന്നതിനുളള സര്‍ക്കാര്‍ ഉത്തരവിലാണ് മുഴുവനും ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം വോട്ടുകള്‍ കൃത്യായി വിനോയിക്കപ്പെടുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, 2500 ഓളം വോട്ടുകള്‍ ഈ പഞ്ചായത്തുകളില്‍ ഇരട്ടിപ്പുണ്ടെന്നും ഇതു സംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയിന്മേല്‍ ഇതുവരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റുമായ നിപു കെ. കുര്യാക്കോസ്, സി.വി. ജേക്കബ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *