വിജയപ്രതീക്ഷയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ്.ലാല്‍

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍, ബുധനാഴ്ച കരിക്കകം, മെഡിക്കല്‍ കോളേജ്, പുലയനാര്‍ കോട്ട, ചെറുവയ്ക്കല്‍, പ്രശാന്ത് നഗര്‍, എന്നിവടങ്ങില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലും എത്തി.

വളരെ പ്രതീക്ഷയോടെയാണ് ഡോ.എസ്.എസ്. ലാല്‍ കവലകളിലും, മാര്‍ക്കറ്റുകളിലും വീടുകളിലും, വോട്ടര്‍മാരെ കാണാനെത്തിയത്. ഡോ. എസ്.എസ് ലാലിനൊപ്പം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടഭ്യര്‍ത്ഥനയുമായി സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *