18 മുതല്‍ ഓട്ടോ-ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

തൃശൂര്‍ : സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ചേര്‍ന്ന് 18ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനം. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *