ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. നിലവിലെ ഡി.സി.സി പ്രസിഡന്റ് ആയ വി. വി. പ്രകാശ് നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയത്.

ഞായറാഴ്ച രാവിലെ ഡി.സി.സി ഒാഫീസില്‍ നടന്ന ചടങ്ങില്‍ നിലവിലെ പ്രസിഡന്‍റായ വി.വി. പ്രകാശില്‍ നിന്ന് ആര്യാടന്‍ ഷൗക്കത്ത് ചുമതല ഏറ്റെടുത്തു. പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ദൗത്യമാണെന്നും ജില്ലയില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിെന്‍റ ആത്മാഭിമാനം ഉയര്‍ത്തി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *