ഇരിക്കൂര്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം

ഇരിക്കൂര്‍: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഇരിക്കൂറിലെ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം. എ വിഭാഗം നേതാക്കള്‍ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രാജിവെച്ച യുഡിഎഫ് ജില്ലാ ചെയര്‍മാനും മണ്ഡലം – ബ്ലോക്ക് ഭാരവാഹികളുമാണ് കണ്‍വെന്‍ഷനിലെത്തുക.

ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരമായത്. സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് രാജിവെച്ച നേതാക്കള്‍ രാജി പിന്‍വലിച്ചുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരിക്കൂറിനെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയിലെത്തിയിരുന്നു. എലത്തൂരിലെ പ്രശ്നവും ഉടന്‍ പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *