മാധ്യമങ്ങളുടെ അഭിപ്രായ സര്‍വേകള്‍ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്​ പോലെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നല്‍കിയും വരുതിയിലാക്കുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യത്തിന്​ എതിരാണെന്നും ഒരുശതമാനും വോട്ടര്‍മാര്‍ പോലും ഇതില്‍ പ​ങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

മൂന്ന്​ മാധ്യമങ്ങള്‍ക്ക്​ വേണ്ടി ഒരു സ്​ഥാപനമാണ്​ സര്‍വേ നടത്തിയത്​. പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം ​കൊടുത്തതിന്‍റെ ഉപകാര സ്​മരണയാണ്​ ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നത്​. അതില്‍ 57 കോടി രൂപ കിഫ്​ബിയില്‍നിന്നാണ്​. ജനവിരുദ്ധ സര്‍ക്കാറിനെ വെള്ള പൂശാന്‍ സര്‍ക്കാര്‍ പണം നല്‍കി മാധ്യമങ്ങളെ സ്വാധീനിക്കുകയാണ്​. ജനഹിതം അട്ടിമറിക്കാന്‍ അഭിപ്രായ സര്‍വേകള്‍ ദുരുപയോഗം ചെയ്യുകയാണ്​. ലോക്​സഭ തെരഞ്ഞെടുപ്പില്‍ നടന്നത്​ പോലെ മറുനാടന്‍ കമ്ബനികള്‍ സര്‍വേകള്‍ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യക്ഷത്തില്‍ നിഷ്​പക്ഷമെന്ന്​ തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ്​ പയറ്റുന്നത്​. ഭരണകക്ഷിക്ക്​ നല്‍കുന്ന പരിഗണനയുടെ ഒരുശതമാനെങ്കിലും പ്രതിപക്ഷത്തിന്​ നല്‍കാത്തത്​ എന്ത്​ മാധ്യമധര്‍മമാണ്​?.

ഇനി വരാനിരിക്കുന്ന സര്‍വേകളും ഇതേ രീതിയിലാണ്​. സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളില്‍ യു.ഡി.എഫിനു വിശ്വാസമില്ല. അഴിമതികളൊന്നും പ്രശ്നമല്ലെന്നു പറയുന്ന സര്‍വേകള്‍ ജനം തൂത്തെറിയും. ജനങ്ങളുടെ സര്‍വേ യു.ഡി.എഫിന് അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 12 മുതല്‍ 15 സീറ്റ് വരെ പറഞ്ഞു. പാലക്കാട്ട് യു.ഡി.എഫിന് മൂന്നാം സ്ഥാനം പറഞ്ഞവരുണ്ട്. ഗുജറാത്തി പത്രത്തിലടക്കം കോടിക്കണക്കിന്​ രൂപയുടെ പരസ്യം ​െകാടുക്കുന്നു. പ്രചാരണത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പണം വാരിയെറിയുന്നു. ഇതേക്കുറിച്ച്‌​ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *