വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഇല്ല: എന്‍എസ്‌എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് എന്‍എസ്‌എസ് അറിയിച്ചു. ഇതാണ് വിശ്വാസികള്‍ക്ക് സര്‍ക്കാരിനോട് അവിശ്വാസം തോന്നാന്‍ കാരണമെന്ന് എന്‍എസ്‌എസ് പറഞ്ഞു.

വിശ്വാസ സംരക്ഷണം എന്ന നിലപാടില്‍ നിന്ന് എന്‍എസ്‌എസ് പിന്നോട്ടില്ല. മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എന്‍എസ്‌എസിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നാമജപം നടത്തിയത് എന്‍എസ്‌എസ് പ്രവര്‍ത്തകരാണ്. തിരുവനന്തപുരത്തെ നാമജപ ഘോഷയാത്രയില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ്‌എസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *