എല്‍ഡിഎഫ്‌ പ്രകടന പത്രിക: ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

തുടര്‍ഭരണം മുന്നില്‍കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ ഇടതുപക്ഷ തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനപത്രികയില്‍ രണ്ടുഭാഗമുണ്ട്. ആദ്യഭാഗത്ത് 50 ഇന പരിപാടികള്‍. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് വാഗ്ദാനം.

ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.40 ലക്ഷം തൊഴിലവസം സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധന ഉറപ്പുവരുത്തും.

Leave a Reply

Your email address will not be published. Required fields are marked *