കെ.ജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്നെന്ന ആരോപണം തള്ളി പിണറായി

പാലക്കാട്: ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിച്ചപ്പോള്‍  തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്നു പിണറായി വിജയനെന്ന എം.ടി രമേശിന്‍െറ ആരോപണം തള്ളി മുഖ്യമന്ത്രി. അന്ന് കൂത്തുപറമ്ബില്‍ സ്ഥാനാര്‍ത്ഥിയാണ്. ഒരിടത്ത് സ്ഥാനാര്‍ത്ഥിയായ ആള്‍ വേറെ സ്ഥലത്ത് തെരഞ്ഞെടുപ്പ് ഏജന്‍റാകാന്‍ പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തുംപറയാം എന്ന അവസ്ഥയായെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *