ആസാമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലെന്ന്​ ഉറപ്പാക്കും : രാഹുല്‍ ഗാന്ധി

ഗുവാഹതി: ആസാമില്‍ കോണ്‍ഗ്രസ്​ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം ​ നടപ്പാകില്ലെന്ന്​ ഉറപ്പാക്കുമെന്ന്​ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാഗ്​പൂരില്‍നിന്നുള്ള ഏക ശക്​തി രാജ്യം മുഴുവന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും അത്​ സ്​നേഹം കൊണ്ട്​ ചെറുക്കല്‍ യുവാക്കളൂടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു .ആസാമിലെ ദിബ്രുഗഡില്‍ കോളജ്​ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന .

‘ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യര്‍ക്കിടയില്‍ ഭിന്നത തീര്‍ക്കാന്‍ വെറുപ്പ്​ വില്‍പന നടത്തുകയാണ്​. അവര്‍ എവിടെചെന്ന്​ വെറുപ്പ്​ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസ്​ അവിടെ സ്​നേഹവും സൗഹാര്‍ദവും ഉറപ്പാക്കും”- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആസാമിലെത്തിയ രാഹുല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക ശനിയാഴ്​ച പുറത്തുവിടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *