ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടെങ്കില്‍ മരവിപ്പിക്കും

തിരുവനന്തപുരം: ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കി മറ്റെല്ലാം മരവിപ്പിക്കും. ഒന്നില്‍ കൂടുതല്‍ വോട്ടുള്ളവരെ കണ്ടെത്തി വോട്ടര്‍പട്ടിക പുതുക്കാന്‍ ഇപ്പോള്‍ കഴിയില്ല. അത് സമയമെടുക്കുന്ന പ്രക്രിയയാതിനാല്‍ ഇനി കഴിയാവുന്നത് ബൂത്ത് തലത്തില്‍ പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഓഫിസര്‍ക്ക് നല്‍കും. എന്നാല്‍ അത്തരത്തില്‍ വോട്ട് ചെയ്തയാള്‍ക്കെതിരേ നടപടിയെടുക്കുമെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ക്കെതിരേ നടപിടയുണ്ടാവില്ല.

വോട്ട് ചേര്‍ക്കുമ്ബോഴുള്ള സാങ്കേതിക പ്രശ്‌നമാണ് മിക്കവാറും കേസുകളലെ ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടാകാന്‍ കാരണം. എന്നാല്‍ ചില കേസില്‍ വോട്ടര്‍ അറിയാതെത്തന്നെ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വോട്ട് ലഭിക്കാം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഒന്നില്‍ കൂടുതല്‍ വോട്ടുള്ള പ്രശ്‌നം കമ്മീഷന്റെ മുന്നിലെത്തിച്ചത്. വോട്ടര്‍ പട്ടികയിലെ എട്ടു ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളിലെ വിവരങ്ങളാണ് പ്രതിപക്ഷനേതാവ് പുതുതായി നല്‍കിയിട്ടുള്ളത്.

അദ്ദേഹം നല്‍കുന്ന വിവരമനുസരിച്ച്‌ തവനൂരില്‍ 4395 പേര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വോട്ടുണ്ട്. കൂത്തുപറമ്ബ് 2795, കണ്ണൂര്‍ 1743, കല്‍പ്പറ്റ 1795, ചാലക്കുടി 2063, പെരുമ്ബാവൂര്‍ 2286, ഉടുമ്ബന്‍ചോല 1168, വൈക്കം 1605, ്‌അടൂര്‍ 1283 എന്നീ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഒന്നില്‍ക്കൂടുതല്‍ വോട്ടുണ്ടാക്കുന്നതിന് ബോധപൂര്‍വമായ ശ്രമമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ. തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *