ചിഹ്നം അനുവദിച്ചു ; ധര്‍മ്മടത്ത് കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ന്നു

കണ്ണൂര്‍: ധര്‍മ്മടത്ത് നില നിന്ന ആശയക്കുഴപ്പം പരിഹരിച്ച്‌ സി. രഘുനാഥിന് കെപിസിസി ചിഹ്നം അനുവദിച്ചു. ഇതോടെ ധര്‍മടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി. രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി.

മുഖ്യമന്ത്രിക്കെതിരേ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയില്‍ കെ. സുധാകരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറിയതോടെയാണ് സി. രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *