സ്ഥാനാര്‍ത്ഥിത്വം‌ സംബന്ധിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത്‌ സംബന്ധിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ.സുധാകരന്‍ എം.പി. ചര്‍ച്ച നടത്തിയ ശേഷം നേതൃത്വത്തോട് തീരുമാനം പറയുമെന്ന് സുധാകരന്‍ വ്യക്തമാക്കി. അതിന് ഒരു മണിക്കൂര്‍ സമയം വേണം. കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം ഉച്ചക്ക് മുന്‍പ് സ്ഥാനാര്‍തിത്വത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കുന്നതിനായി സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധര്‍മടത്ത് മത്സരിക്കാന്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും സുധാകരന്‍ ഇതുവരെ വഴങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്. സുധാകരന്റെ വീട്ടിലേക്ക് ധര്‍മടം മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളെത്തി ചര്‍ച്ച നടക്കുകയാണ്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു എന്നുമാണ് സുധാകരന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *