വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്ന ആരോപണം പരിശോധിക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടേഴ്സ് ലിസ്റ്റില്‍ കള്ള വോട്ടര്‍മാര്‍ വ്യാപകമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

ആരോപണം ശരിയെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. പല മണ്ഡലങ്ങളിലെയും കണക്കുകള്‍ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *