കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പിണറായി വിജയന്‍

മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ പറ്റുന്ന മണ്ണല്ല കേരളമെന്ന് പിണറായി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്‌ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിദഗ്‌ധരുടെ അടക്കം അഭിപ്രായം കണക്കിലെടുത്താണ് കിഫ്‌ബി പ്രവര്‍ത്തിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് കിഫ്‌ബിയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *