അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു

തിരുവനന്തപുരം:  അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് ശോഭ, കൊല്ലത്ത് എം.സുനില്‍, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

സ്ഥാനാര്‍ഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ ഇന്നലെ വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിലിറങ്ങും. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *