കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; ലംഘിച്ചാല്‍ നടപടി

ന്യൂഡല്‍ഹി: കോണ്‍ഗസിനെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ നടത്തുന്ന പരസ്യ പ്രസ്താവന വിലക്കി എഐസിസി. പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകള്‍ പാടില്ലെന്നാണ് എഐസിസിയുടെ നിര്‍ദേശം.

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടല്‍. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താന്‍ പാര്‍ട്ടി വേദികള്‍ ഉള്‍പ്പെടുത്തണമെന്ന് എഐസിസി നിര്‍ദേശിച്ചു. അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *