ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് തന്നെ വോട്ടെണ്ണലും നടക്കും. വയലാര്‍ രവി, പി വി അബ്ദുല്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ് നടക്കുക.

മാര്‍ച്ച്‌ 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിര്‍ദേശ പത്രിക സമര്‍പിക്കാം. ഏപ്രില്‍ മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോടെടുപ്പ്. കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സി പി ഐ എമിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച്‌ എല്‍ ഡി എഫിന് രണ്ടു സീറ്റിലും യു ഡി എഫിന് ഒരു സീറ്റിലുമാണ് വിജയിക്കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *