കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് എ.കെ ആന്റണി

ന്യുഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

സര്‍ക്കാരിനെതിരായ മറുപടിയാകും തിരഞ്ഞെടുപ്പ്. കേരളം മാറ്റത്തിനായി കാത്തിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അത്തരമൊരവസരത്തില്‍ പരാതികളും പരിഭവങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മറക്കണമെന്നും ഇത്തരം പരിഭവങ്ങള്‍ ജനാഭിലാഷത്തെ തകര്‍ക്കരുതെന്നും ഹൈക്കമാന്‍ഡിനെ എല്ലാവരും അനുസരിക്കണമെന്നും ആന്റണി അഭ്യര്‍ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *